23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡൽഹി ഉപഹാർ സിനിമാ തിയേറ്ററില്‍ തീപിടിത്തം

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2022 5:25 pm

ഡൽഹി ഉപഹാർ സിനിമാ തിയേറ്ററില്‍ തീപിടിത്തം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ 4.46നാണ് തിയേറ്ററനുള്ളിൽ തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കുന്നതിനായി ഒമ്പത് ഫയർ ടെൻഡറുകളാണ് സ്ഥലത്തെത്തിയത്.

തിയേറ്ററനുള്ളിലെ ഉപയോഗശൂന്യമായ ഏതാനും സീറ്റുകൾക്കും ഫർണിച്ചറുകൾക്കും ചപ്പുചവറുകൾക്കും തീപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണവിദേയമായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

1997ലാണ് ഉപഹാര്‍ സിനിമാ തിയേറ്ററില്‍ നാടിനെ നടുക്കിയ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 59 പേർ മരിക്കുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോർഡർ എന്ന ബോളിവുഡ് സിനിമയുടെ പ്രദർശനത്തിനിടെയായിരുന്നു അന്ന് തീപിടിത്തമുണ്ടായത്. അന്ന് ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയും, തിക്കിലും തിരക്കിലും പെട്ടുമാണ് മരിച്ചത്.

Eng­lish sum­ma­ry; Fire erupts in Delhi’s Uphaar cin­e­ma hall

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.