22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 17, 2025
December 11, 2024
November 1, 2024
April 8, 2024
November 25, 2023
April 16, 2023
February 22, 2023
October 16, 2022
October 14, 2022
September 3, 2022

ദുബായിൽ തീപിടിത്തം: മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചു

Janayugom Webdesk
ദുബായ്
April 16, 2023 9:09 am

ദുബായ് ദേര ബുര്‍ജ് മുറാഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതിമാരടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് തമിഴ്‌നാട് സ്വദേശികളും പാകിസ്ഥാൻ സുഡാൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. നായിഫ് ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീപിടത്തമുണ്ടായത്. പുക ശ്വസിച്ചാണ് റിജേഷും ജിഷിയും മരിച്ചതെന്നാണ് നിഗമനം. ഇവർ താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ദുബായിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദേര നായിഫ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നതായും വിവരങ്ങളുണ്ട്. 

Eng­lish Sum­ma­ry: Fire in Dubai: 16 peo­ple died, includ­ing a Malay­ali couple

You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.