വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി പിടിയില്‍. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെയും തീയിടാൻ ഇയാള്‍ ശ്രമിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണിതെന്നാണ് വിവരം. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനുപിന്നിൽ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
പൈതൃക കെട്ടിടമായി ഇതിനെ സംരക്ഷിച്ച് 2017ൽ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവന്യു രേഖകൾ കെട്ടിടത്തിലുണ്ടായിരുന്നു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, തലശേരി, നാദാപുരം എന്നിവിടങ്ങളിൽ നിന്ന് ഏഴു യൂണിറ്റ് ഫയർഫോഴ്സ് നാലുമണിക്കൂർ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കൽ വിദഗ്ധരും കെഎസ്ഇബിയും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിവായത്. സംഭവത്തിൽ ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഏതു രീതിയിൽ അന്വേഷണം വേണമെന്നു തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
ENGLISH SUMMARY:Fire in North Taluk office
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.