22 January 2026, Thursday

Related news

January 16, 2026
January 12, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
December 31, 2025
December 29, 2025
December 26, 2025
December 26, 2025

ചൈനയിൽ ഷോപ്പിങ് മാളിൽ തീപിടിത്തം; 16 പേർ മരിച്ചു

Janayugom Webdesk
ബീജിങ്‌
July 18, 2024 5:53 pm

തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിൽ വന്‍ തീപിടിത്തം. 16 പേർ മരിച്ചു. സിഗോങ് നഗരത്തിലെ ഹൈടെക് സോണിലുള്ള 14 നില കെട്ടിടത്തിലെ ഒന്ന്‌, നാല്‌, അഞ്ച്‌,ആറ്‌ നിലകളിലാണ്‌ തീപിടിത്തമുണ്ടായത്‌. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നതെന്ന് ചൈനീസ്‌ മാധ്യമമായ ചൈന ഡെയ്‌ലി റിപ്പോർട്ട്‌ ചെയ്തു.

കെട്ടിടത്തില്‍ 75 ഓളം പേർ കുടുങ്ങിക്കിടന്നിരുന്നു. ഇവരെയെല്ലാം പുറത്തെടുത്തതായി അഗ്നിശമനസേന അറിയിച്ചു. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ തീപിടിത്തമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയുടെ എമർജൻസി മാനേജ്‌മെന്റ്‌ മന്ത്രാലയവും നാഷണൽ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. രാത്രി 8.30 ഓടെ തീ പൂർണമായി അണച്ചതായി അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Fire in shop­ping mall in Chi­na; 16 peo­ple died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.