അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി കുടുങ്ങി കിടന്നവരെ അഗ്നിശമന സേന രക്ഷപെടുത്തി. തഴക്കര പഞ്ചായത്ത് ഒൻപതാം വാർഡ് വെട്ടിയാർ കുന്നം കോളനി, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം എന്നീ ഭാഗങ്ങളിലുള്ള 60 പേരെയും നിരവധി വളർത്തു മൃഗങ്ങളേയുമാണ് അഗ്നിശമന സേന രക്ഷിച്ചത്. ഡിങ്കി ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം.
ഇതിനിടെ വെട്ടിയാർ ലതാഭവനത്തിൽ നിഷയുടെ വീട് തകർന്നു വീഴുകയും ചെയ്തിരുന്നു. മാവേലിക്കര സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിൽ നടന്ന രക്ഷാ പ്രവർത്തനത്തിൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ, ഫയർ ഓഫീസർമാരായ രാഹുൽ, ഷമീർ, ഇർഷാദ്, ആദർശ്, ഷമീർ എം എസ്, ഷാജൻ, പ്രശാന്ത്, വിനീത്, സനൽ, വിനേഷ്, പ്രദീപ്, രാജൻപിള്ള എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.