22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 19, 2024
October 4, 2023
August 16, 2023
March 30, 2023
March 20, 2023
May 21, 2022
April 13, 2022

തീപിടിത്തം: ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2022 10:56 pm

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയായതോടെ വാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായ വാഹനങ്ങളുടെ മുഴുവന്‍ ബാച്ചും സ്വമേധയാ തിരിച്ചുവിളിക്കണമെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന അന്തരീക്ഷ താപനിലയായിരിക്കാം വാഹനങ്ങള്‍ തുടര്‍ച്ചയായി തീ പിടിക്കാന്‍ കാരണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹന വിപണിക്കായി രാജ്യത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച നാസികില്‍ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ് പുറത്തിറക്കിയ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. സംഭവത്തിന്റെ മൂലകാരണം അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ തുടര്‍ച്ചയായി തീപിടിക്കുന്ന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ട്.

Eng­lish sum­ma­ry; Fires: Elec­tric vehi­cles may be recalled

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.