22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 5, 2026
January 4, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
November 30, 2025
November 11, 2025

തമിഴ്‌നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം: ഒമ്പത് പേർ മരിച്ചു

Janayugom Webdesk
ചെന്നൈ
February 17, 2024 6:11 pm

തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ​ഗുരുതരമാണന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. വിരുദുനഗർ ജില്ലയിൽ വെമ്പൈക്കോട്ട പ്രദേശത്തുള്ള പടക്കനിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അ​ഗ്നിശമന സേനയും പൊലീസുമെത്തി തീയണച്ചു. ഏഴ് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാസവസ്തുക്കൾ മിക്സ് ചെയ്യുന്ന മുറിയിലാണ് ആദ്യം സ്ഫോടനമുണ്ടായതെന്നാണ് വിവരം. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:Fireworks fac­to­ry blast in Tamil Nadu: Nine killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.