22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 9, 2024
December 6, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 21, 2024

ഫയർ വുമൺ ആദ്യ ബാച്ച് പരിശീലനം തുടങ്ങി

Janayugom Webdesk
തൃശൂർ
September 4, 2023 9:26 pm

സംസ്ഥാനത്ത് ആദ്യമായി ഫയർ വുമൺ ട്രെയിനികളുടെ പരിശീലനം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഡയറക്ടർ ജനറൽ കെ പത്മകുമാർ, വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നിർവഹിച്ചു. ഇന്ത്യയിലെ ഫയർ സർവീസ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വനിതകൾ ഒരുമിച്ചു പങ്കെടുക്കുന്ന പരിശീലനമാണിത്. വനിതകൾക്കായി നിർമ്മിച്ച 100 തസ്തികകളിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 15വീതവും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ച് വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. അക്കാദമിയിലെ അടിസ്ഥാനപരിശീലനത്തിന് ശേഷം ഇവരെ ബന്ധപ്പെട്ട നിലയങ്ങളിൽ സ്റ്റേഷൻ പരിശീലനത്തിനായി അയക്കും. നിലവിൽ 86 പേരാണ് നിയമിതരായത്. 

സ്ത്രീ ‑പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ മേഖലകളിലും പരിശീലനം നൽകുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറൽ കെ പത്മകുമാർ പറഞ്ഞു. സ്കൂബ ഡൈവിങ്, ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം, വാതക ചോർച്ച, രാസവസ്തുക്കളാൽ ഉണ്ടാകുന്ന ദുരന്തം തുടങ്ങിയവ നേരിടുന്നതടക്കമുള്ള പരിശീലനം ഉറപ്പാക്കും. പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്. സേനയുടെ വികസനത്തിനും വളർച്ചയ്ക്കും മുഖ്യപങ്ക് വഹിക്കാൻ അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിവിധ മേഖലകളിൽ ഒരു വർഷം ദൈർഘ്യമുള്ള സമഗ്രമായ പരിശീലനമാണ് അഗ്നിരക്ഷാസേന നൽകുന്നത്. 

ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന 86 പേരിൽ 28 ബിരുദാനന്തര ബിരുദധാരികളും 48 ബിരുദധാരികളും മൂന്ന് ബി ടെക് ബിരുദധാരികളും ബി എഡ് യോഗ്യതയുള്ള മൂന്ന് പേരുമുണ്ട്. തിരുവനന്തപുരം 12,കൊല്ലം നാല്, പത്തനംതിട്ട രണ്ട്, ആലപ്പുഴ എട്ട്, കോട്ടയം നാല്, എറണാകുളം 10, ഇടുക്കി മൂന്ന്, തൃശൂർ നാല് , പാലക്കാട് ആറ്, മലപ്പുറം ആറ്, കോഴിക്കോട് ഒമ്പത്, വയനാട് മൂന്ന്, കണ്ണൂർ ആറ്, കാസർഗോഡ് മൂന്ന് വീതം പേരാണ് നിയമിതരായത്. 

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി റീജിയണൽ ഫയർ ഓഫീസർ എം ജി രാജേഷ് സ്വാഗതം പറഞ്ഞു. ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ് അധ്യക്ഷത വഹിച്ചു. പാലക്കാട് റീജിയണൽ ഫയർ ഓഫീസർ കെ കെ ഷിജു, ഫയർ ആന്റ് റെസ്ക്യൂ സർവീസസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ എസ് എൽ ദിലീപ്, ജില്ലാ ഫയർ ഓഫീസർമാരായ അരുൺ ഭാസ്കർ, സുവി എം. എസ് എന്നിവർ സംസാരിച്ചു. 

Eng­lish Summary:First batch of fire women start­ed training
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.