26 December 2024, Thursday
KSFE Galaxy Chits Banner 2

ഓസ്ട്രിയയില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മേയര്‍

Janayugom Webdesk
വിയന്ന
November 21, 2021 7:39 pm

ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസില്‍ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഓസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയം. ​ഗ്രാസിലെ ആദ്യ കമ്യൂണിസ്റ്റ് മേയറായി എൽകെ കര്‍ തെരഞ്ഞെടുക്കപ്പെട്ടു.16 വര്‍ഷമായി കൗണ്‍സിലര്‍ പദവി വഹിക്കുകയാണ് കര്‍. 18 വർഷമായി മേയറായിരുന്ന വലതുപക്ഷ പീപ്പിൾസ്‌ പാർട്ടിയിലെ സിഗ്‌ഫ്രെഡ്‌ നഗലിനെയാണ് കര്‍ തോല്‍പിച്ചത്.

28 നെതിരെ 46 വോട്ടിനാണ്‌ ജയം.പീപ്പിൾസ് പാർട്ടി 25.7 ശതമാനം വോട്ട്‌ നേടിയപ്പോൾ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 28.9 ശതമാനം വോട്ട്‌ നേടി. ​ഗ്രീന്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയും ഭരണമുന്നണിയിലുണ്ട്. ഭവന, സാമൂഹ്യ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറുപതുകാരിയായ മേയർ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. ഭവനനിര്‍മ്മാണ മേഖലയിലെ കൊള്ളലാഭം കൊയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്ന് ഓസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:First Com­mu­nist May­or of Austria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.