14 April 2025, Monday
KSFE Galaxy Chits Banner 2

കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി

Janayugom Webdesk
മുംബൈ
October 8, 2023 11:12 pm

ഐഎസ്എല്ലില്‍ ഹാട്രിക് ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങളിലെയും മികവ് മൂന്നാം മത്സരത്തില്‍ പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ലൂണയുടെ നേതൃത്വത്തില്‍ മഞ്ഞപ്പട മികച്ച മുന്നേറ്റങ്ങളാണ് മെനഞ്ഞെടുത്തത്. പക്ഷേ ഫിനിഷിങ് ലൈനില്‍ ആരും മികവിനൊത്തുയര്‍ന്നില്ല.

ഡാനിഷ് ഫാറൂഖിന്റെ ക്രോസ് ചെറിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. ഒടുവില്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് പെരേസ ഡയസ് മുംബൈയ്ക്കായി ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്സിനായി. 57-ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖാണ് ഗോള്‍ നേടിയത്. പന്തടക്കത്തില്‍ മുന്നില്‍ നിന്ന മുംബൈ 66-ാം മിനിറ്റില്‍ റാള്‍ട്ടെയിലൂടെ വിജയഗോള്‍ നേടുകയായിരുന്നു. ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാമതാണ്. ഏഴ് പോയിന്റുമായി രണ്ടാമതാണ് മുംബൈ.

Eng­lish Summary:First defeat for Ker­ala Blasters
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.