23 January 2026, Friday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ആദ്യം വ്രതം;പിന്നെ വിഷം: കര്‍വാ ചൗത്ത് വ്രതത്തിന് പിന്നാലെ യുവതി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നു

Janayugom Webdesk
ലഖ്‌നൗ
October 21, 2024 10:26 pm

കർവാ ചൗത്ത് വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി. ശൈലേഷ് കുമാർ(32) ആണ്‌ കൊല്ലപ്പെട്ടത്‌. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ സവിത ഇയാൾക്ക്‌ വിഷം നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൗശുംബി ജില്ലയിലെ കദാ ദാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കർവാചൗത്ത് ആചാരത്തിന്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതൽ ശൈലേഷും അതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. വൈകുന്നേരം സവിത വ്രതം അവസാനിപ്പിക്കുമ്പോൾ ശൈലേഷുമായി തർക്കമുണ്ടായി. തുടർന്ന്‌ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനെ അയൽവാസിയുടെ വീട്ടിലേക്ക്‌ പറഞ്ഞയക്കുകയും തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശൈലേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ സവിത ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് വ്യക്തമാക്കുന്ന ശൈലേഷിന്റെ വീഡിയോ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ സഹോദരൻ അഖിലേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.