17 January 2026, Saturday

ആദ്യ സ്വർണം തിരുവനന്തപുരത്തേക്ക്

Janayugom Webdesk
കൊച്ചി
November 5, 2024 10:42 pm

സംസ്ഥാന സ്കൂൾ കായിക മേളയിലെ ആദ്യ മെഡൽ തിരുവനന്തപുരത്തിന്. സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്സഡ് സ്റ്റാൻഡിങ് ജമ്പിലാണ് തിരുവനന്തപുരം ജില്ല സ്വർണം കരസ്ഥമാക്കിയത്.
ആറുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തിന് ഇറങ്ങിയത്. 

വിവിധ സ്കൂളുകളിൽ നിന്നുള്ള ആദിത്യൻ വി സനൽ (ഡിവിഎംഎൻഎൻഎംഎച്ച്എസ്എസ് മാറനല്ലൂർ), എസ് യു മിഥുൻ (പികെഎസ്എച്ച്­എസ്എസ് കാഞ്ഞിരംകുളം), പി എസ് നന്ദന ( ഗവ. ഗേൾസ് എച്ച്എസ്എസ് ആറ്റിങ്ങൽ), ബി ബിജീഷ് (ബിപിഎം എച്ച്എസ്എസ് വെള്ളറട), എസ് അക്ഷയ് (ഗവ. വി ആന്റ് എച്ച്എസ്എസ് വിതുര ), ശിവാനി (ഗവ. വിഎച്ച്എസ്എസ് ഫോർ ദ ഡെഫ് ജഗതി) എന്നിവരാണ് തിരുവനന്തപുരത്തിനായി മത്സരിച്ചത്. നീതുവാണ് ടീമിലുണ്ടായിരുന്ന മറ്റൊരാൾ. കണിയാപുരം ബിആർസിയിലെ സ്പെഷ്യ­ൽ എജ്യുക്കേറ്റർ അരുൺ ലാലായിരുന്നു പരിശീലകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.