3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

പൂവാര്‍ കടലില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി

Janayugom Webdesk
തിരുവനന്തപുരം
October 1, 2024 9:43 pm

പൂവാര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന വഴി ബോട്ടില്‍ നിന്നും കാല്‍ വഴുതി വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പ്രസാദിനെ(32)യാണ് കാണാതായത്.ഇന്നലെ രാത്രിയായിരുന്നു അപകടം.മത്സ്യ ബന്ധനത്തിനായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.ഇന്ന് പൂവാര്‍ കടലടക്കമുള്ള ഇടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.നാളെ തെരച്ചില്‍ പുനരാരംഭിക്കും.സംഭവത്തില്‍ പൂവാര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.