30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 13, 2025
November 29, 2024
August 30, 2024
August 16, 2024
July 12, 2024
May 27, 2024
May 10, 2024
April 2, 2024
February 12, 2024
August 24, 2023

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ സമരം കടുപ്പിച്ച് മത്സ്യതൊഴിലാളികള്‍; മത്സ്യതൊഴിലാളി പുനരധിവാസത്തിന് സര്‍ക്കാര്‍ 10 ഏക്കര്‍ വിട്ടു നല്‍കും

Janayugom Webdesk
തിരുവനന്തപുരം
August 22, 2022 2:56 pm

വിഴിഞ്ഞം സമരം പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കര്‍ വിട്ടു നല്‍കും. തിരുവനന്തപുരം നഗരസഭയുടെ രണ്ടു ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വിട്ടു നല്‍കും. 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ ആകുമെന്നാണ് കണക്ക്. മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖ കവാടത്തിലും ഉപരോധം തുടരുകയാണ്. കടലിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വളയാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

Eng­lish sum­ma­ry; Fish­er­men inten­si­fy their strike against the Vizhin­jam port project; The gov­ern­ment will release 10 acres for the reha­bil­i­ta­tion of fishermen

You may also like this video;

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.