അലങ്കാരത്തിനായി നാം വളര്‍ത്തുന്ന മത്സ്യങ്ങളില്‍ ചിലതിന് കണക്കറിയാമെന്ന് ഗവേഷകര്‍. സീഷീല്‍ഡ്, സ്റ്റിങ്ഗ്രെയ്സ് ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് അനായാസമായി കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്ന് ജര്‍മ്മനിയിലെ യൂണിവേസിറ്റി ഓഫ് ബോണ്‍ നടത്തിയ പഠനങ്ങളില്‍ വെളിപ്പെടുത്തുന്നു. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നു.
അതേസമയം അഞ്ച് വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇവയ്ക്ക് ചെയ്യാന്‍ സാധിക്കുക.
ജാമിതീയ രൂപങ്ങള്‍ കാണിച്ചാണ് ഇവ നല്‍കുന്ന ഉത്തരങ്ങള്‍ തിരിച്ചറിയുക. ഇത്തരത്തില്‍ ഓരോ ജാമിതീയ രൂപങ്ങള്‍ക്കും പ്രത്യേക നിറം നല്‍കിയിരിക്കും. കൂട്ടുന്നതിന് നീല നിറമുള്ള ജാമിതീയ രൂപമാണ് മത്സ്യങ്ങളെ കാണിക്കുക. കുറയ്ക്കുന്നതിന് മഞ്ഞനിറവും. ഉദാഹരണത്തിന് രണ്ട് + മൂന്ന് = എന്ന ചോദ്യത്തിന് അഞ്ച് എന്ന് കാണിക്കുന്നതിന് മത്സ്യം അതിനനുസരിച്ച് നല്‍കിയിരിക്കുന്ന ജാമിതീയ രൂപങ്ങളാണ് കാണിക്കുക. ഗവേഷകര്‍ കാണിച്ച മൂന്ന്, അഞ്ച് എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഞ്ച് എന്ന ചിത്രത്തിലേക്കാണ് മത്സ്യങ്ങള്‍ നീന്തിയത്.
ഇത്തരത്തില്‍ കണക്കുകളില്‍ വിജയിക്കുന്ന മത്സ്യങ്ങള്‍ക്ക് ഉടന്‍തന്നെ സമ്മാനമായി ഭക്ഷണവും കൊടുത്തു സന്തോഷിപ്പിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഇതേരത്തില്‍ മഞ്ഞ നിറം കാണിച്ച് കുറയ്ക്കുകയും ചെയ്യുന്നു.
മത്സ്യങ്ങളുടെ തലച്ചോറിലെ നിയോകോര്‍ട്ടെക്സ് എന്ന ഭാഗമാണ് കണക്ക് ചെയ്യുന്നതിനുള്ള ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ഇവയ്ക്ക് നല്‍കുന്നത്. നേരത്തെ തേനീച്ചകളിലും ഗവേഷകര്‍ ഇത്തരം പരീക്ഷണം നടത്തിയിരുന്നു. തേനീച്ചകള്‍ക്കും കണക്ക് തിരിച്ചറിയാനും ചെയ്യാനും കഴിയുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: fishes can calculate
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.