
മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് അപകടം. രണ്ടു പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം കപ്പല്‍നിര്‍ത്താതെ പോയി. കൊച്ചിയിലെ പുറംകടലില്‍കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.പനാമ പതാക വഹിക്കുന്ന ഓയില്‍ കെമിക്കല്‍ ടാങ്കറാണ് നീണ്ടകരയില്‍ നിന്നുള്ള നിസ്‌നിയ എന്ന ബോട്ടില്‍ ഇടിച്ചത്.
സിആര്‍ തെത്തിസ് എന്നാണ് കപ്പലാണ് അപകടമുണ്ടാക്കിയത്. മത്സ്യബന്ധനത്തിനായി പോയതായിരുന്നു ബോട്ട്. അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 മത്സ്യബന്ധനതൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ കടലില്‍ വീഴുകയും ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേർക്ക് സാരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ചരക്കുകപ്പലിന്റെ ക്യാപ്റ്റനെതിരേ കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.