ഝാർഖണ്ഡിലെ ഖുന്തിയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. റാണിയയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ പെൺകുട്ടികളെയാണ് ക്രൂരതയ്ക്കിരയാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായവരിൽ മൂന്നുപേർ 12നും 16നും ഇടയിൽ പ്രായമുള്ളവരാണ്. അറസ്റ്റിലായവരിൽ 16 വയസിന് മുകളിലുള്ളവരെ പ്രായപൂർത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനുരാഗ് ഗുപ്ത പറഞ്ഞു.
അതിജീവിതകൾക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ നൽകുന്നുണ്ടെന്ന് ഡിജിപി അനുരാഗ് ഗുപ്തയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് പെൺകുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് 18 ആൺകുട്ടികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയരാക്കി. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 126 (2), 127 (2), 115 (2), 109 (1), 70 (2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.