
ഉത്തര്‍പ്രദേശില്‍ കാര്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അതിവേഗത്തിലെത്തിയ കാര്‍ ആദ്യം ബൈക്കില്‍ ഇടിച്ചു.തുടര്‍ന്ന് നിയന്ത്രണം വിട്ടതോടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്കുട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ബബ്ലി (33), ഭാനി പ്രതാപ് (25), കമൽ (23), കൃഷ്ണ (20) ബന്തേഷ് (21) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി ആഗ്രയിൽ ആയിരുന്നു സംഭവം. തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചശേഷം കാർ നിൽക്കുകയായിരുന്നു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. രോഷാകുലരായ ജനക്കൂട്ടം ഡ്രൈവറെ കാറിൽ നിന്ന് വലിച്ചിഴച്ച് മർദിച്ചു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കാർ പിടിച്ചെടുത്തിട്ടുണ്ട്. ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് നോക്കിയത്.നിരവധിപേർ കാറിനടിയിൽ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അവരെ വലിച്ച് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി കണ്ടു നിന്നവര്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.