18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024

സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരി

Janayugom Webdesk
തിരുവനന്തപുരം
March 15, 2023 11:20 pm

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് അ‍ഞ്ച് കിലോ അരി വീതം വിതരണം ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ് അരിവിതരണം ചെയ്യുന്നത്. ഇതിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചു നല്‍കും.

ഇതിന്റെ ചെലവുകൾക്കായി പദ്ധതി വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. മധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കും.

Eng­lish Sum­ma­ry: ker­ala gov­ern­ment will dis­trib­ute Five kilos of rice for school children

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.