ബംഗളൂരുവിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു ജില്ലയിലാണ് സംഭവം. ഗരീബ് സാബ്(42), ഭാര്യ സുമയ്യ( 35), മക്കളായ ഹസീറ(14), സുബാൻ(10), മുനീർ (8) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നിഗമനം. ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെടുത്തു. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Five members of a family die by suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.