2 March 2026, Monday

Related news

February 27, 2026
February 25, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026
February 14, 2026
February 10, 2026
February 9, 2026

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ലഖ്നൗ
February 10, 2026 4:54 pm

ഉത്തർപ്രദേശില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. മതുര ജില്ലയിലാണ് സംഭവം. കർഷനായ മനീഷ് കുമാറും, ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. കൂട്ടആത്മഹത്യയെന്നാണ് പൊലീസ് അറിയിച്ചത്. വീടിനകത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പും മനീഷിന്റെ ഒരു വിഡിയോയും അധികൃതർ കണ്ടെത്തി. വീടിന്റെ ചുമരിലും ചില കാര്യങ്ങൾ എഴുതി വച്ചതായി പൊലീസ് പറഞ്ഞു. 

ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളും വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. രാവിലെ കുട്ടികൾ കളിക്കാൻ പുറത്തിറങ്ങാത്തതിനെ തുടർന്ന് മനീഷ് കുമാറിന്റെ സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. സഹോദരനും നാട്ടുകാരും വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.