22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 20, 2024
June 11, 2024
May 20, 2024
January 24, 2024
January 21, 2024
November 13, 2023
October 22, 2023
October 3, 2023
September 17, 2023
August 28, 2023

വിനോദസഞ്ചാരവിമാനം തകര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

Janayugom Webdesk
ലിയോൺ, ഫ്രാൻസ്
May 22, 2022 11:28 am

ഫ്രഞ്ച് ആൽപ്‌സിൽ ശനിയാഴ്ച വിനോദസഞ്ചാര വിമാനം തകർന്ന് ഒരേ കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഗ്രെനോബിളിന് സമീപമുള്ള വെർസൗഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

വിമാനത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങൾക്കുള്ളിൽ നാല് മുതിർന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

വിമാനം തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാൻ അറുപതോളം അഗ്നിശമന സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Five peo­ple, includ­ing four mem­bers of a fam­i­ly, were killed when a tourist plane crashed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.