പന്തളത്ത് കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. എംസി റോഡിൽ കുരമ്പാല, അമൃത സ്കൂൾ ജംഗ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ന് ആയിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവർ വിളത്തറ വലിയ പാടം ഊരാളിശ്ശേരിയിൽ കെ കെ സാബു (47), വഴിയാത്രക്കാരായ താമരക്കുളം, കുമ്പശ്ശേരിയിൽ ദേവരാജൻ (51), ചാരുംമൂട് സ്വദേശി സുനിൽ (45), കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം തെള്ളകം, പെരിങ്ങാട്ട് വീട്ടിൽ ഡോ. കിറ്റി ജോസഫ് കുരുവിള (30), ഭാര്യ എലിസബത്ത് ജോൺ (28) എന്നിവർക്കാണ് പരിക്കേറ്റത്.
ടെമ്പോ ട്രാവലിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ച ശേഷം ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. അടൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്നു അടൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷയും കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഡോക്ടർ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റുള്ളവരെ അടൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഡോ. കിറ്റി ജോസഫ് കുരുവിളയുടെയും എലിസബത്ത് ജോണിന്റെയും വിവാഹം.
English Summary: Five people were injured after the car went out of control and hit an autorickshaw
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.