പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നും ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. വിവാദ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതകികള്‍ ദേശസ്നേഹികളാണെന്നും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. 2017ലും 2018ലുമാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നത്. അവയിലൊന്ന് ഗ്യാന്‍ ദേവ് അഹൂജ എംഎല്‍എ ആയിരുന്ന രാംഗറിലാണ് നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല.
‘ഞാനവര്‍ക്ക് കൊല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ തന്നെ അവരെ രക്ഷിക്കുകയും ജാമ്യം വാങ്ങിക്കൊടുക്കുകയും ചെയ്യും. ഗ്യാന്‍ ദേവ് അഹൂജ വിഡിയോയില്‍ പറയുന്നു. പെഹല്‍ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ല്‍ വെറുതെവിട്ടെങ്കിലും അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രഖ്ബര്‍ ഖാന്റെ കൊലപാതകത്തില്‍ ഇപ്പോഴും വിചാരണ നടക്കുകയാണ്. വിഡിയോ വൈറലായതോടെ അഹൂജയ്ക്കെതിരെ വര്‍ഗീയ സംഘര്‍ഷം ആഹ്വാനം ചെയ്തതിന് പൊലീസ് കേസെടുത്തു.
English summary; Five people were killed who slaughtered the cow; BJP leader says murderers are real descendants of Chhatrapati Shivaji
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.