25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024

കോണ്‍ഗ്രസ് ഇത് എങ്ങോട്ടാ; അഞ്ച് മാസത്തിനിടെ പടിയിറങ്ങിയത് അഞ്ച് പ്രമുഖ നേതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2022 8:58 pm

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഭിന്നിപ്പിന്റെ കാലമാണ്.  പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കും തുടങ്ങി കഴിഞ്ഞു . പല പ്രമുഖ നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് പോയികൊണ്ടിരിക്കുന്നത്. കഴിഞ്ഞ  അഞ്ച് മാസത്തിനിടയില്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് അഞ്ച് നേതാക്കളാണ്…

കബില്‍ സിബല്‍

കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷമാണ് രാജിക്കാര്യം അദ്ദേഹം പറയുന്നത്. സിബൽ എസ്‌പിയിൽ ചേരാൻപോകുന്നു എന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. രാജ്യസഭ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ അഖിലേഷിനൊപ്പം എത്തിയതോടെ പാർട്ടി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു.

 

കോൺഗ്രസിലെ തിരുത്തൽ വാദി സംഘത്തിൽപ്പെട്ട കപിൽ സിബൽ ദീർഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല. നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന കപിൽ സിബലുമായി ഇനി സന്ധിയില്ലെന്ന വ്യക്തമായ സൂചന കോൺഗ്രസ് നേതൃത്വം നൽകിക്കഴിഞ്ഞു. കപിൽ സിബലിനെ ഉൾപ്പെടുത്താതെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമവായ ചർച്ചകളും നടത്തിയത്. ഈ ഘട്ടത്തിലാണ് പാർട്ടി വിട്ട് എസ് പിയിൽ ചേരാൻ കബിൽ സിബൽ തീരുമാനിച്ചത്.

 

സുനില്‍ ജാക്കര്‍

 

മേയ് 14 നാണ് പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കർ പാർട്ടി വിട്ടത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പാർട്ടി അംഗത്വം നല്കി ജാക്കറെ സ്വീകരിച്ചു.പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ വിമർശിച്ചതിന് പഞ്ചാബ് മുന്‍ അധ്യക്ഷനായ സുനില്‍ ജാഖര്‍ കോണ്‍ഗ്രസ് വിട്ട് ഈ മാസം ബിജെപിയിൽ ചേർന്നു. പാര്‍ട്ടിയുള്ള മുതിര്‍ന്ന നേതാക്കൾ സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയേണ്ടതുണ്ടെന്ന് പറഞ്ഞാണ് ജാഖർ രാജിവച്ചത്.

 

 

ഹാർദിക് പട്ടേൽ

ഗുജറാത്ത് നേതാവ് ഹാർദിക് പട്ടേൽ ഈ മാസം ആദ്യം കോൺഗ്രസ് വിട്ടിരുന്നു. ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഗുജറാത്തിൽ പ്രബലരായ പട്ടേൽ സമുദായത്തിൽ വലിയ സ്വാധീനമുള്ള ഹർദിക്കിന്റെ അഭാവം കോൺഗ്രസിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റെങ്കിലും നേടാനായത് പട്ടേൽ വിഭാഗത്തിന്റെ പിന്തുണയുള്ളതുകൊണ്ടായിരുന്നു. തന്റെ രാജിക്കത്തിൽ, അദ്ദേഹം രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുകൊണ്ട്, ഉന്നത നേതാക്കളെ കണ്ടപ്പോൾ “മൊബൈൽ ഫോണുകളിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഗുജറാത്ത് കോൺഗ്രസ് നേതാക്കള്‍ക്ക് പാർട്ടിയുടെ പ്രശ്‌നങ്ങളല്ല വലുത് പകരം ചിക്കൻ സാൻഡ്‌വിച്ച് ഉണ്ടോയെന്ന് അറിയാനാണ് താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞത്.

 

അശ്വനി കുമാര്‍

യുപിഎ സർക്കാറിൽ നിയമമന്ത്രിയും പഞ്ചാബിൽ നിന്നുള്ള മുൻ രാജ്യസഭാ അംഗവുമായിരുന്നു അശ്വനികുമാർ. ‘കഴിഞ്ഞ 46 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നു. ഏറെ ചിന്തിച്ചാണ് പാർട്ടി വിടാൻ തീരുമാനം എടുത്തത്. സമകാലിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, കോൺഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് തോന്നുന്നതെ‘ന്നാണ് അശ്വിനി കുമാർ രാജിക്കത്തിൽ പറഞ്ഞത്. 

 

ആര്‍പിഎന്‍ സിങ്

 

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് ബിജെപിയിലേക്ക് മാറിയത്. താൻ 32 വർഷമായി കോൺഗ്രസിലുണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടി ഇപ്പോൾ പഴയതുപോലെയല്ലെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ രാജിയോടെ യുപിയിലെ മറ്റൊരു പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ വർഷം ബിജെപിയിലേക്ക് പോയിരുന്നു.

Eng­lish Summary:Five promi­nent lead­ers have stepped down in five months from congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.