1 January 2026, Thursday

Related news

January 1, 2026
December 26, 2025
December 23, 2025
December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025

പുതുച്ചേരിയില്‍ അഞ്ചുവയസുകാരിക്ക് എച്ച്എംപിവി

Janayugom Webdesk
പുതുച്ചേരി
January 13, 2025 7:32 pm

പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ചുവയസുകാരിക്കാണ് രോ​ഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി നിലവില്‍ ജിപ്മറില്‍ ചികിത്സയിലാണ്. അതേസമയം കുട്ടിയുടെ ആരോ​ഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പനിയും ജലദോഷവുമടക്കമുള്ള ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്എംപിവി കേസാണിത്. മുമ്പ് മൂന്ന് വയസുകാരിക്കും രോ​ഗം ബാധിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം കുട്ടി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ഇതുവരെ 18 പേര്‍ക്കാണ് രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചത്. എച്ച്എംപിവിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ​ഗുരുതരമായ അവസ്ഥ ഉണ്ടാകില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.