3 March 2026, Tuesday

Related news

February 19, 2026
February 15, 2026
February 14, 2026
February 11, 2026
February 7, 2026
February 4, 2026
January 31, 2026
January 29, 2026
January 19, 2026
January 9, 2026

വിമാനം ലാൻഡ് ചെയ്ത സന്തോഷത്തിൽ മധുരം നൽകി; കഴിച്ച ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം, മധുരത്തിൽ ലഹരിയെന്ന് ഡോക്ടര്‍മാര്‍

Janayugom Webdesk
ലോസ് ഏഞ്ചൽസ്
February 11, 2026 12:03 pm

വിമാനത്തില്‍ യാത്രക്കാരൻ നല്‍കിയ മധുരം കഴിച്ച് ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബ്രിട്ടീഷ് എയർവേസിലെ മൂന്ന് ക്രൂ അംഗങ്ങള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി അടങ്ങിയ മധുരം കഴിച്ചതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ഹീത്രൂവിൽ നിന്നും പുറപ്പെട്ട വിമാനം ലോസ് ആഞ്ചലസിൽ ഇറങ്ങിയ ശേഷമായിരുന്നു സംഭവം.
യാത്രക്കാരിലൊരാൾ നൽകിയ മിഠായി ക്രൂ അംഗങ്ങൾ ഹോട്ടലിലേക്ക് പോകും വഴിയാണ് കഴിച്ചത്. ഹോട്ടലിലെത്തിയപ്പോഴേക്കും ഇവർക്ക് അസ്വസ്ഥത നേരിടാൻ തുടങ്ങി. പിന്നാലെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനക്കാരെ ലഹരി നൽകി കുടുക്കിയ യാത്രക്കാരനെ കണ്ടെത്താൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്താല്‍ നന്ദിസൂചകമായി യാത്രക്കാർ ജീവനക്കാർക്ക് മധുരം നല്‍കുന്നത് പതിവാണ്. ഇത്തരത്തിലുള്ള സ്നേഹസമ്മാനമെന്ന് കരുതിയാണ് ജീവനക്കാർ ഇത് കഴിച്ചതെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.