
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. 2026 ഫെബ്രുവരി 10 മുതൽ പുതിയ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും ആവശ്യമായതിനേക്കാൾ കൂടുതൽ പൈലറ്റുമാർ തങ്ങൾക്കുണ്ടെന്നും കമ്പനി ഉറപ്പുനൽകി. നിലവിൽ 2,400 എയർബസ് ക്യാപ്റ്റൻമാരും 2,240 ഫസ്റ്റ് ഓഫീസർമാരും ഇൻഡിഗോയ്ക്കുണ്ട്.
കഴിഞ്ഞ മാസം മതിയായ തയ്യാറെടുപ്പുകളില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും നിരവധി റൂട്ടുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ സുഗമമാണെന്ന് ഉറപ്പുവരുത്താൻ ഡിജിസിഎ നൽകിയ നിർദേശത്തിന് പിന്നാലെയാണ് കമ്പനിയുടെ ഈ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.