
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി അധികൃതർ. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം(മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ(മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കാസർകോട് ജില്ലയിലെ ഉപ്പള(ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോന്ദ്ര സ്റ്റേഷൻ) എന്നിവിടങ്ങളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികളും സ്ഥലങ്ങളും: തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), കൊല്ലം ജില്ലയിലെ പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസർകോട് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ) എന്നിവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.