6 December 2025, Saturday

Related news

December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
November 21, 2025
November 15, 2025
November 11, 2025
November 9, 2025

തെക്കുകിഴക്കൻ ഏഷ്യയെ വലച്ച് വെള്ളപ്പൊക്കം; ഇന്തോനേഷ്യയിലും തായ‍്‍ലന്‍ഡിലുമായി 350 മരണം

Janayugom Webdesk
ജക്കാര്‍ത്ത
November 29, 2025 10:10 pm

ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 350 കവിഞ്ഞു. മൂന്ന് രാജ്യങ്ങളിലെയും പല ഭാഗങ്ങളിലും കനത്ത മഴയാണ് ഈ ആഴ്ച ലഭിച്ചത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. 100ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200 ലധികം പേർ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പശ്ചിമ സുമാത്രയിൽ മഴ കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിങ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദേശീയ ദുരന്ത ഏജൻസി തലവൻ സുഹര്യാന്റോ പറഞ്ഞു. 

തെക്കൻ തായ്‌ലൻഡിലെ സോങ്‌ഖ്‌ല പ്രവിശ്യയിൽ ജലനിരപ്പ് മൂന്ന് മീറ്ററിലെത്തി. ഒരു ദശാബ്ദത്തിനിടയിലെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് തായ‍്‍ലന്‍ഡ് ജനത സാക്ഷ്യം വഹിക്കുന്നത്. 162 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സർക്കാർ ദുരിതാശ്വാസ നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 62,000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം, വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്ക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പിഴവുകൾ വരുത്തിയെന്നാണ് പ്രതിപക്ഷ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആരോപണം.

മലേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വടക്കൻ പെർലിസ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. രണ്ട് പേർ മരിച്ചു. ഇന്തോനേഷ്യയിലെയും തായ്‌ലൻഡിലെയും വെള്ളപ്പൊക്ക മരണങ്ങൾ സമീപ വർഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.