21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 1, 2024
October 30, 2024
October 23, 2024
September 3, 2024
August 28, 2024
August 2, 2024
July 19, 2024
July 18, 2024
July 13, 2024

സ്പെയിനില്‍ പ്രളയം: നിരവധി പേര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 1, 2024 11:55 am

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ സ്പെയിനിൽ സ്ഥിരീകരിച്ച മരണം നിരവധിയായിരിക്കുന്നു.നിരവധിപ്പേരെ കാണാതായി. തകർന്ന കെട്ടിടങ്ങൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കുമിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. ചൊവ്വ രാത്രി വൈകി ആരംഭിച്ച്‌ ബുധൻ രാവിലെ വരെ തുടർന്ന അതിതീവ്രമഴയാണ്‌ സ്പെയിന്റെ കിഴക്ക്‌, തെക്ക്‌ മേഖലകളിൽ നാശംവിതച്ചത്‌.

വലൻസിയയിലെ ചിവ പട്ടണത്തിൽ കഴിഞ്ഞ 20 മാസത്തിൽ പെയ്തതിനെക്കാൾ മഴ എട്ടുമണിക്കൂറിൽ പെയ്തതായി കാലാവസ്ഥാ വിഭാഗം പറയുന്നു. നദികൾ കരകവിഞ്ഞു. ഗ്രാമങ്ങൾ ഒലിച്ചുപോയി. പലയിടത്തുനിന്നും വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ജനവാസ മേഖലകളടക്കം ഇരുട്ടിലായി. വലൻസിയയിൽനിന്ന്‌ മാഡ്രിഡിലേക്കും ബാഴ്‌സലോണയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ 15 ദിവസത്തേക്ക്‌ നിർത്തി.

ഈ റൂട്ടിലെ രണ്ട്‌ തുരങ്കങ്ങൾ തകർന്നു. മൂന്ന്‌ ട്രാക്കുകൾ ഒലിച്ചുപോയി. കാലാവസ്ഥാ വയതിയാനത്തിന്റെ ഫലമായി മധ്യധരണ്യാഴിയിൽ ക്രമാതീതമായി ചൂടുകൂടുന്നതാണ്‌ അതിതീവ്രമഴയ്ക്കും മിന്നൽപ്രളയത്തിനും ഇടയാക്കിയതെന്നാണ്‌ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.