17 January 2026, Saturday

കണ്ണൂര്‍ മാടായി പാറയിൽ പൂ വസന്തം ഒരുങ്ങി; വീഡിയോ

എ വി രാജേഷ് കുമാർ
പഴയങ്ങാടി
August 19, 2024 9:10 pm

മാടായിപ്പാറയിൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കി കാക്ക പൂക്കൾ. ഇക്കുറി നേരത്തെ കാക്കാപൂവും തുമ്പയും എള്ളുംപൂവും വിരിഞ്ഞ് നിൽക്കുകയാണ്. സാധാരണ ഓണത്തിനോട് അനുബന്ധിച്ച് ദിവസങ്ങൾക്ക് മുന്നേയായാണ് ഓണപ്പൂക്കൾ യഥേഷ്ട്ടം വിരിയുന്നത്. ഇക്കുറി നേരത്തെയാണ് പൂക്കൾ കാഴ്ചയുടെ വിരുന്നൊരുക്കിയത്. ഇവിടെ അവധി ദിവസങ്ങളിൽ കാക്ക പൂക്കളുടെ നീലവസന്തം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ് .കാലംതെറ്റി വിരിഞ്ഞപ്പൂക്കൾ മാടായിപ്പാറയെ നീലപട്ട് ചാർത്തിയ ദൃശ്യം പകർത്താനും മറ്റും പലരും ഇവിടെയെത്തുന്നുണ്ട്.മാടായി പഞ്ചായത്ത് കളിസ്ഥലത്തിനടുത്താണ് കാക്കാപ്പൂ വിരിഞ്ഞത്.വടുകുന്ദ തടാകത്തിന് അടുത്തും മാടായികോളേജിന് അരികിലുമായി തുമ്പപൂക്കളും വിരിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.