4 May 2024, Saturday

പശ്ചിമഘട്ടത്തിൽ പുതിയ രണ്ട് അപുഷ്പികള്‍ കൂടി

Janayugom Webdesk
തേഞ്ഞിപ്പലം
February 22, 2024 8:33 pm
പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ രണ്ട് അപുഷ്പിത സസ്യങ്ങളെ കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. അസിഡോഡോണ്ടിയം ഇൻഡിക്കം എന്ന് പേരിട്ട സസ്യം പാലക്കാട് നെല്ലിയാമ്പതിയിൽ നിന്നും വയനാടൻ മലനിരകളിൽ നിന്നുമാണ് കണ്ടെത്തിയത്.  ബ്രയേസി കുടുംബത്തിൽ പെട്ട അസിഡോഡോണ്ടിയം ജനുസിൽപ്പെട്ട ചെടികൾ തെക്കേ അമേരിക്കൻ മേഖലയിൽ മാത്രം കണ്ടുവരുന്നവയാണ്. ഇതാദ്യമായാണ് പന്നൽ വിഭാഗത്തിൽപ്പെട്ട ഈ ജനുസ് ഇന്ത്യയിൽ കണ്ടെത്തുന്നത്. മരങ്ങളിലും പാറയിടുക്കുകളിലും വളരുന്നവയാണ് ഇവ.
പ്രശസ്ത ബൊട്ടാണിസ്റ്റ് ജൊഹാനസ് എന്റോത്തിനോടുള്ള ബഹുമാനാർഥം പിന്നേറ്റല്ല എൻരോത്തിയാന എന്ന് പേരിട്ടു.
പന്നൽ വിഭാഗത്തിൽപ്പെട്ട മറ്റൊരു പുതിയ ചെടി വയനാടൻ മേഖലയിലാണ് കണ്ടെത്തിയത്. പിന്നേറ്റെല്ലാ ജനുസിൽപ്പെട്ടവയില്‍ ഇന്ത്യയിലെ അഞ്ച് സ്പീഷിസുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്ന് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷക വിദ്യാർത്ഥികളായ പി എം വിനീഷ, ഒ എം ശ്രുതി, ബി മുഫീദ്, സജിത എസ് മേനോൻ എന്നിവർ ഡോ. മഞ്ജു സി നായർ, ഡോ. കെ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തലുകൾ നടത്തിയത്.
കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകൻ ഡോ. ജോൺ ആർ സ്പെൻസ്, റിയൽ ജർഡിൻ ബോടനികോ, മാഡ്രിഡിലെ ഗവേഷകൻ ജീസസ് മനോസ് എന്നിവരും പങ്കാളികളായി. പരിസ്ഥിതിയിൽ സൂക്ഷ്മ ആവാസ സ്ഥാനങ്ങൾ ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ബ്രയോഫൈറ്റുകളിൽ പെട്ട പന്നൽച്ചെടികൾ. കേരളത്തിൽ ഇവയുടെ വൈവിധ്യത്തെ കുറിച്ചുള്ള വിശദപഠനം ഏറെനാളായി നടത്തുകയാണ് കാലിക്കറ്റിലെ ഈ ഗവേഷക സംഘം.
Eng­lish Sum­ma­ry: two new flow­ers from the west­ern ghats
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.