പറന്നുയര്‍ന്ന വിമാനത്തിന് തീപ്പിടിച്ചു. ആളപായമില്ല. കാഠ്മണ്ഡുവിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബൈയുടെ FZ576 ബോയിങ് 737 വിമാനത്തിന്റെ ഇടത് എന്‍ജിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായി. 169 യാത്രക്കാരായിരുന്ന വിമാനത്തിലുണ്ടായിരുന്നത്.
പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
English Sammury: Flydubai aircraft returns to Dubai after engine fire due to Nepal bird strike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.