23 January 2026, Friday

Related news

January 22, 2026
January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

മൂടൽമഞ്ഞ്: 40 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
December 14, 2025 9:47 pm

ഹരിയാനയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഹ്തക്കിൽ വൻ വാഹനാപകടം. ട്രക്കുകളും ബസുകളും ഉൾപ്പെടെ ഏകദേശം 40 ഓളം വാഹനങ്ങൾ മെഹാം പ്രദേശത്തെ ദേശീയപാതയിൽ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ അതിശക്തമായ തണുപ്പും പുലർകാല മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. ഇന്ന് രാവിലെ റോഹ്തക്കിൽ കാഴ്ചാ പരിധി തീരെ കുറഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. മൂടൽമഞ്ഞ് മൂലം റോഡിലെ കാഴ്ച മങ്ങിയതിനെത്തുടർന്ന് ആദ്യം ഒരു ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയ ഈ വാഹനങ്ങൾക്ക് പിന്നാലെ എത്തിയ ബസുകൾ, വാനുകൾ, മറ്റ് ചരക്ക് വാഹനങ്ങൾ എന്നിവ നിയന്ത്രണം വിട്ട് നിരനിരയായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംസ്ഥാനത്തെ ഹിസാർ, റെവാരി തുടങ്ങിയ ജില്ലകളിലെ ദേശീയപാതകളിലും സമാനമായ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.