കനത്ത മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഡൽഹിയിൽ നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. മോശം കാലാവസ്ഥമൂലം മൂന്ന് ദിവസമായി ഡൽഹി വിമാനത്താവളത്തിൽ നിന്നും നൂറിലധികം വിമാനങ്ങൾ വൈകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലത് അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി ഡൽഹി എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.
വർഷാവസാന അവധിക്കാല തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. അതിനിടെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് കനത്തത്. അതിശൈത്യത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച ആറ് മണിക്കൂറോളം വിമാന സർവീസുകള്‍ തടസ്സപ്പെട്ടു.ഇത് നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്ച, വിസ്താര, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുടെ വിമാനങ്ങളും വഴിതിരിച്ചുവിട്ടു.
English Summary: Fog thickens: 100 flight services canceled in Delhi
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.