
കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (FOKE) ഇരുപത്തിയൊന്നാം പ്രവർത്തന വർഷത്തിലേക്ക്. അബ്ബാസിയ അസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടന്ന ഇരുപതാം വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. എൽദോ കുര്യാക്കോസ് പ്രസിഡന്റായും ശ്രീഷിൻ എം.വി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഉപദേശക സമിതി അംഗം കെ. ഓമനക്കുട്ടൻ, മുൻ പ്രസിഡണ്ട് സലിം എം.എൻ, പ്രസിഡന്റ് ലിജീഷ് എന്നിവരടങ്ങിയ പ്രെസീഡിയമാണ് നടപടികൾ നിയന്ത്രിച്ചത്. വൈസ് പ്രസിഡന്റ് ദിലീപ് സ്വാഗതം പറഞ്ഞു. യോഗത്തിൽ മൂന്ന് സോണാലുകളിൽ നിന്നും 17 യൂണിറ്റുകളിൽ നിന്നുമായി അംഗങ്ങൾ പങ്കെടുത്തു. രാജേഷ് എ കെ , ഷജ്‌ന സുനിൽ, രാജേഷ് കുമാർ എന്നിവർ മിനുട്സും, പ്രസാദ് , നികേഷ് , ശ്രീഷ ദയാനന്ദൻ, എന്നിവർ പ്രമേയവും, സാബു ടി വി , സോമൻ , ബിന്ദു രാധാകൃഷ്ണൻ , പ്യാരി ഓമനക്കുട്ടൻ എന്നിവർ രെജിസ്ട്രേഷനും നിയന്ത്രിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും ഫോക്ക് മെമ്പറുമായ രാധാകൃഷ്ണൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.