അയര്‍ലന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. കഴിഞ്ഞയാഴ്ച യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്‍റെ ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്ക് അയർലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മികച്ച രീതിയിൽ വാക്സിനേഷൻ നടപ്പാക്കിയ രാജ്യം കൂടിയാണ് അയർലൻഡ്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചു ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞുവെന്നും അതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
ശനിയാഴ്ച മുതൽ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഫെബ്രുവരി അവസാനം വരെ മാസ്ക് ധരിക്കണം എന്ന നിബന്ധന നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മാസ്കും ഒഴിവാക്കാനാണ് ആലോചന. നേരത്തെ ഇംഗ്ലണ്ട് മാസ്ക് അടക്കമുള്ള കോവിഡ് നിയന്ത്രണ ഉപാധികളെല്ലാം നീക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
English Summary: Following in the footsteps of Britain, Ireland also withdrew its covid restrictions
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.