17 February 2026, Tuesday

Related news

February 17, 2026
February 3, 2026
January 27, 2026
January 12, 2026
January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 25, 2025

ജാർഖണ്ഡിൽ ഉത്സവത്തിനിടെ ഭക്ഷ്യവിഷബാധ; 175 പേർ ആശുപത്രിയിൽ

Janayugom Webdesk
റാഞ്ചി
February 17, 2026 10:14 am

ജാർഖണ്ഡിലെ പലാമു ജില്ലയിൽ മഹാശിവരാത്രി ഉത്സവത്തിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് കുട്ടികളടക്കം 175 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാമു ജില്ലയിലെ പാങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദ്വാരക ഗ്രാമത്തിലാണ് സംഭവം. ഉത്സവ പറമ്പിലെ കടകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് പലർക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു തുടങ്ങിയത്. തിങ്കളാഴ്ച രാവിലെയോടെ കൂടുതൽ പേർക്ക് അസുഖം ബാധിച്ചതോടെ എല്ലാവരെയും പാങ്കി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവിൽ 22 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പലാമു സിവിൽ സർജൻ ഡോ. അനിൽ കുമാർ ശ്രീവാസ്തവ അറിയിച്ചു. ഉത്സവ പറമ്പിലെ തട്ടുകടകളിൽ നിന്ന് പാനിപൂരി കഴിച്ചവർക്കാണ് പ്രധാനമായും ഭക്ഷ്യവിഷബാധയേറ്റതെന്ന് ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar