3 March 2026, Tuesday

Related news

March 3, 2026
February 20, 2026
February 17, 2026
February 13, 2026
February 3, 2026
January 27, 2026
January 26, 2026
January 21, 2026
January 12, 2026
January 7, 2026

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

Janayugom Webdesk
തിരുവനന്തപുരം
May 18, 2025 1:43 pm

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 വിദ്യാർത്ഥികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റലിൽ ഉണ്ടാക്കിയ ബട്ടർ ചിക്കനിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി ഭക്ഷണ സാമ്പിൾ ശേഖരിച്ചു. വിദ്യാർത്ഥികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർക്കും പരാതിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.