വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികള്‍ ചികിത്സ തേടി. ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതുവരെ ചികിത്സ തേടിയതില്‍ 10 പേര്‍ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.
നിലവില്‍ ആരുടേയും നില സാരമുള്ളതല്ല. ഭക്ഷ്യ വിഷബാധയാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.