18 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 9, 2024
December 3, 2023
November 6, 2023

ആദ്യമായി വനംവകുപ്പ് നിയമമനുസരിച്ച് പാമ്പിനെ പിടികൂടി വാവ സുരേഷ്

Janayugom Webdesk
പത്തനംതിട്ട
September 2, 2022 9:31 am

വാവ സുരേഷ് ആദ്യമായി വനംവകുപ്പ് നിയമമനുസരിച്ച് പാമ്പിനെ പിടികൂടി. പത്തനംതിട്ട തലമാനം ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിതെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ പാമ്പ് കടിയേറ്റ വാവ അദ്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വനംകുപ്പ് നിയമങ്ങള്‍ അനുസരിച്ചല്ല സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. നിയമമനുസരിച്ച് സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാവ സുരേഷ് രാജവെമ്പാലയെ പിടിച്ചത്.

Eng­lish sum­ma­ry; For the first time, Vava Suresh caught a snake under for­est depart­ment rules

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.