1 May 2024, Wednesday

Related news

April 1, 2024
March 26, 2024
February 9, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023
October 15, 2023
September 10, 2023
August 10, 2023

വീട്ടുമുറ്റത്ത്നിന്നും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടി, വീഡിയോ

Janayugom Webdesk
കോട്ടയം
April 1, 2024 10:33 am

തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്‌ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റ് നിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം പാമ്പിനെ പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി വീട്ടുകാർ വിവരം സ്‌നേക് റസ്‌ക്യൂ ടീമിനെ അറിയിച്ചത്. സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. തുടര്‍ന്നാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. പിന്നീട് വനം വകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ എ അഭീഷ്, കെ എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു. ആദ്യമായാണ് ഇത്രയേറെ പാമ്പിന്‍കുഞ്ഞുങ്ങളെ ഒരു സ്ഥലത്തുനിന്നും പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പ്രദേശത്തുനിന്നും 20 ഓളം പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.