22 December 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 26 ശതമാനം കുറ‌ഞ്ഞു

Janayugom Webdesk
വാഷിങ്ടണ്‍
January 20, 2022 8:28 pm

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം 26 ശതമാനം കുറ‌ഞ്ഞതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോ‍ര്‍ട്ട്. 2020 ല്‍ സംഭവിച്ചതു പോലുള്ള ലയന, ഏകീകരണ കരാറുകള്‍ ആവര്‍ത്തിക്കാതിരുന്നതാണ് നിക്ഷേപങ്ങളില്‍ കുറവ് വരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

അതേസമയം, ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം പ്രത്യക്ഷ വിദേശ നിക്ഷേപ നിരക്ക്, 2020 ലെ 929 ദശലക്ഷം ഡോളറിൽ നിന്ന് 77 ശതമാനം വര്‍ധിച്ച് 1.65 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതായും യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറക്കിയ യുഎന്‍സിടിഎഡി ലോക നിക്ഷേപ റിപ്പോർട്ട് പ്രകാരം 2020 ൽ ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപം 64 ദശലക്ഷം ഡോളറായിരുന്നു. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മേഖലകളിലെ ഏറ്റെടുക്കലിലൂടെയാണ് 2019 ലെ 51 ദശലക്ഷം ഡോളറിൽ നിന്ന് 2020 ൽ പ്രത്യക്ഷ വിദേശ നിക്ഷേപം 27 ശതമാനം വർധിച്ച് 64 ദശലക്ഷം ഡോളറായി ഉയർന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

2021 ൽ 777 ദശലക്ഷം ഡോളറോടെ വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ നിക്ഷേപ നിരക്ക് 30 ശതമാനം വർധിച്ച് ഏകദേശം 870 ബില്യൺ ഡോളറിലെത്തി. 2021‑ലെ ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപ നിരക്കിലെ ആകെ വർധനയിൽ, 500 ബില്യൺ ഡോളറിലധികം രേഖപ്പെടുത്തിയിരിക്കുന്നത് വികസിത സമ്പദ്‌വ്യവസ്ഥകളിലാണ്. വികസ്വര സമ്പദ്‌വ്യവസ്ഥകൾ, മിതമായ നിരക്കില്‍ വീണ്ടെടുക്കൽ കൈവരിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
eng­lish summary;Foreign direct invest­ment in India fell by 26 percent
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.