സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് സ്ഥാപക നേതാവുമായ കുമാർ ഷിരാൽക്കർ അന്തരിച്ചു. മഹാരാഷ്ട്രയിലെ തൊഴിലാളി പോരാട്ടങ്ങൾക്ക് ദീർഘകാലമായി നേതൃത്വം നൽകിയ വ്യക്തിയാണ് അദ്ദേഹം. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം വർഷങ്ങളായി ചികിത്സയിലായിരുന്നു. നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ഒമ്പതിനായിരുന്നു അന്ത്യം.
എൻജിനിയറിങ് ബിരുദധാരിയായ ഇദ്ദേഹം 2014ലാണ് പാർട്ടിയിൽ ചേർന്നത്. ദീർഘകാലം അഗ്രികൾച്ചറൽ വർക്കേഴ്‌സ് യൂണിയൻ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. വനാവകാശ നിയമത്തിനായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ മരണം രാജ്യത്തെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹം രണ്ട് പുസ്‌തകം രചിച്ചിട്ടുണ്ട്.
English Summary:Former central committee member of CPIM Kumar Shiralkar passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.