23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

മുൻ കേരള ഫുട്ബോൾ ക്യാപ്റ്റൻ ടിഎ ജാഫർ അന്തരിച്ചു

Janayugom Webdesk
കൊച്ചി
December 25, 2023 10:15 am

കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടിഎ ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. 

1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 1992ലും 1993ലും സന്തോഷ് ട്രോഫി ചാംമ്പ്യന്‍മാരായ ‌കേരള ടീമിന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചു. 1969ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിലാണ് ജാഫർ ആദ്യമായി കേരളത്തിനു വേണ്ടി കളിച്ചത്. 1974ൽ കേരള ടീം ക്യാപ്റ്റനായി. 

ശ്രീലങ്ക, ബെംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ട്. 1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയർ ടയർ താരമായിരുന്നു. 44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.

Eng­lish Summary;Former Ker­ala foot­ball cap­tain TA Jaf­fer passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.