10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 5, 2025
January 5, 2025
January 4, 2025

മുന്‍ മന്ത്രി ഡോ എം എ കുട്ടപ്പന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 21, 2023 10:25 am

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു ഡോ എം എ കുട്ടപ്പന്‍ അന്തരിച്ചു. നാല് തവണ നിയമസഭാ അംഗമായിരുന്നു അദ്ദേഹം. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ എ കെ ആന്‍റണി മന്ത്രിസഭയിലെ പിന്നാക്ക പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

രണ്ട് തവണ ഞാറയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഓരോ തവണ ചേലക്കര, വണ്ടുര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, സതേണ്‍ റെയില്‍വേ റിക്രൂട്ട്മന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വിവിധ കാലയളവില്‍ ഡോ കുട്ടപ്പന്‍ വഹിച്ചിട്ടുണ്ട്.

Eng­lish Summary:
For­mer min­is­ter Dr MA Kut­tap­pan passed away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.