കോഴിക്കോട് പ്രമുഖ സ്വതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റ് മുൻമന്ത്രിയുമായ കെ ചന്ദ്രശേഖരനെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിൽ സംശുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിച്ച കെ ചന്ദ്രശേഖരൻ അഴിമതിക്കും അക്രമങ്ങൾക്കും എതിരെ പോരാടിയ രാജ്യസ്നേഹിയും ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപവും ആയിരുന്നു എന്ന് അനുസ്മരണ സമ്മേളനം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ റവന്യൂ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിയമംതുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം സാധാരണ ജനങ്ങൾക്ക് വേണ്ടി അധികാരത്തെ ഉപയോഗപ്പെടുത്തി അഴിമതി കറ പുരളാത്ത മന്ത്രിയായി അറിയപ്പെട്ടു അനുസ്മരണ സമിതി ചെയർമാൻ അഡ്വക്കേറ്റ് എ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ജനതാദൾ നേതാവ് പി ടി ആസാദ് ഉദ്ഘാടനം ചെയ്തു.
എൻ സി പി നേതാവ് അഡ്വക്കേറ്റ് എംപി സൂര്യ നാരായണൻ ജനതാദൾ നേതാവ് കെ പി അബൂബക്കർ ഗാന്ധിയൻ പ്രവർത്തകൻ ടി കെ എ അസീസ്. എംപി അബ്ദുൽ മജീദ് ‘മുഹമ്മദാലി തലക്കുളത്തൂർ ‘ബാബു കുന്നോത്ത് ‘കളിത്തിങ്കൽ ബീരാൻകുട്ടി‘രമേശൻ മന്തകോട് ‘സി എൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
English Summary: Former Minister K Chandrasekaran Commemoration; PT Azad inaugurated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.