22 January 2026, Thursday

Related news

December 30, 2025
December 18, 2025
July 21, 2025
July 13, 2025
February 21, 2025
November 21, 2024
August 21, 2024
May 24, 2024
May 5, 2024
February 20, 2024

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

Janayugom Webdesk
കോട്ടയം
December 30, 2025 10:33 am

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു.75 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.

നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല. കടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) സംസ്ക്കാരം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.