കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഇഡി റജിസ്ട്രർ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാൻ ഡല്‍ഹി കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2009 നും 2017 നും ഇടയിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ ചോർത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ നടപടി.
വിരമിച്ച മുംബൈ പോലീസ് കമ്മീഷണർ പാണ്ഡെ സ്ഥാപിച്ച കമ്പനിയിൽ നരേനും ചിത്ര രാമകൃഷ്ണയും ചേർന്ന് സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന് സിബിഐ കേസിൽ ആരോപിക്കുന്നു.
English summary;Former NSE chief Chitra Ramakrishna arrested by ED
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.